ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാൻ ഭീകരത്താവളങ്ങൾ ആക്രമിച്ച പശ്ചാത്തലത്തിൽ കുൽദീപ് സിംഗ് ചാന്ദ്‌പുരി എന്ന ധീരസൈനികനെ നാം സ്മരിക്കണം .1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ കിഴക്കൻ അതിർത്തിയിൽ പാക് സൈന്യത്തിന്റെ കടന്നാക്രമണത്തെ ധീരതയോടെ നേരിടാൻ നേത്യത്വം കൊടുത്ത സൈനികൻ ആണദ്ദേഹം. 45 ൽപ്പരം ടാങ്കുകളുമായി വന്ന 2000 പാക് സൈനികരെ കുൽദീപ് സിംഗിന്റെ നേതൃത്തത്തിൽ കേവലം 120 സൈനികർ ധീരതയോടെ നേരിട്ട് തോൽപ്പിച്ചു ..ലോകത്തെത്തന്നെ അമ്പരിപ്പിച്ച ഈ സൈനിക വിജയത്തിന് തുണയായത് കുൽദീപ് സിംഗിന്റെ അചഞ്ചലമാതൃരാജ്യസ്‌നേഹവും ,ധീരതയും കൂർമ്മബുദ്ധിയുമാണ്.യുദ്ധവിജയത്തെ തുടർന്ന് രാഷ്ട്രം അദ്ദേഹത്തിന് മഹാവീരചക്ര നല്കി ആദരിച്ചു .കരസേനയിൽ നിന്നും 1996 ൽ ബ്രിഗേഡിയറായി വിരമിച്ച കുൽദീപ് സിംഗ് 2017 നവംബർ 17 നു പഞ്ചാബിലെ മൊഹാലിയിൽ അന്തരിച്ചു. .നമ്മുടെ രാജ്യം പാകിസ്ഥാനിൽ നിന്നുമുള്ള ഭീകരാക്രമണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽ മാതൃരാജ്യത്തിനു വേണ്ടി പോരാടിയ എല്ലാ സൈനികർക്കും,പാക് ഭീകരത്താവളങ്ങൾ ആക്രമിച്ചു തകർത്ത ഇന്ത്യൻ പൈലറ്റുകൾക്കും സല്യൂട്ട് ! ഭാരതഭൂമി നമ്മുടെ ധീര സൈനികരുടെ കരങ്ങളിൽ എന്നും ഭദ്രമാണ്.നമ്മുടെ സൈനികരെ ഓർത്തു നമുക്ക് അഭിമാനിക്കാം …
ജയ്‌ ഹിന്ദ്‌ …