സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ചു കഴിവ് കുറഞ്ഞവരാണെന്ന തെറ്റായ ധാരണ പൊതുവെ നമുക്കിടയിൽ ഉണ്ട് .ഭരണരംഗത്തുൾപ്പെടെ പലമേഖലകളിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ ഏറെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ചിന്താഗതിയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഈ ചിന്താഗതികളെ അവഗണിച്ചുകൊണ്ടാണ് റാഹ മുഹാറക്ക് (Raha Moharrak) എന്ന സൗദി വനിത എവറസ്റ്റ് കീഴടക്കിയത് ഇരുപത്തിയഞ്ചുകാരിയായ റാഹ മുഹാറക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന പേരില്‍ 2013 ല്‍ചരിത്രത്തില്‍ ഇടം പിടിച്ചു. എതിര്‍പ്പുകളെ അവഗണിച്ച് തന്റെ സ്വപ്‌ന പര്‍വ്വതമായ എവറസ്റ്റ് കീഴടക്കിയ സൗദിയിലെ ആദ്യത്തെ വ്യക്തിയുമാണ് രാഹാ മൊഹാറക്.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പേരോടെ മൊഹാറക് ചരിത്രത്തിലിടം നേടുമ്പോള്‍ അവള്‍ക്കൊപ്പും എവറസ്റ്റ് കീഴടക്കിയ സംഘത്തില്‍ 35 വിദേശികളും 29 നേപ്പാളികളും ഉണ്ടായിരുന്നു. ശരീരം മുഴുവന്‍ മറച്ചുകൊണ്ട് മാത്രമെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലക്കുകളേര്‍പ്പെടുത്തുന്ന സൗദി അറേബ്യ പോലൊരു യാഥാസ്ഥിതിക രാജ്യത്തുനിന്ന് ഒരു പെണ്‍കുട്ടി ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിയതു തന്നെ പ്രശംസനീയമാണ്. പുരുഷനൊപ്പമോ, അവനു മുകളിലോ ആണ് സ്ത്രീയുടെ കഴിവുകൾ എന്ന് തന്റെ വിജയത്തിലൂടെ റാഹ മുഹാറക്ക് തെളിയിക്കുകയായിരുന്നു.