ഡൽഹിയിലെ നക്ഷത്രങ്ങൾ, ജലന്ധറിലെ ഹിമാലയം, തിരുവനന്തപുരത്തെ സഹ്യൻ ; ലോക്ക് ഡൗണിൽ തെളിയുന്ന പ്രകൃതിപാഠങ്ങൾ
By ഡെന്നി തോമസ് വട്ടക്കുന്നേൽ | Published: 08th May 2020 11:57 AM |

ഡൽഹി നിവാസികൾ പതിറ്റാണ്ടുകൾക്കുശേഷം ആകാശത്ത് നക്ഷത്രങ്ങളെ കണ്ടു. പഞ്ചാബിലെ ജലന്ധറിലെ ജനതയ്ക്ക് ഹിമാലയം ദൃശ്യമായി. തിരുവനന്തപുരം നിവാസികൾ സഹ്യപർവ്വതം കൺകുളിർക്കെ കണ്ടു. വൈറ്റിലയിലെ ജനങ്ങൾ ദീർഘ നാളുകൾക്കുശേഷം ശുദ്ധവായു ശ്വസിച്ച് സായൂജ്യമടഞ്ഞു. ആഴ്ചകൾക്ക് മുൻപുവരെ ഇവയൊന്നും ആർക്കും സ്വപ്നത്തിൽപോലും കാണുവാൻ കഴിയാത്ത കാര്യങ്ങളായിരുന്നു. വായു മലിനീകരണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതുവരെ ഏറെ ശോചനീയമായിരുന്നു ഇന്ത്യയിലെ നഗരങ്ങളിലെ അന്തരീക്ഷ അവസ്ഥ.എന്നാൽ കോവിഡ് എന്ന മഹാമാരി ഇന്ത്യക്കാരുടെ മുന്നിൽ ഭയത്തിന്റെ പുകമറ സൃഷ്ടിച്ചതോടെ ഇന്ത്യയുടെ ആകാശവീഥിയിൽ നിന്നും മാലിന്യ പുകമറ ഒഴിയുകയായിരുന്നു.
Read more