കറുത്തവന്റെ ജീവനെടുക്കുന്ന കോവിഡ്; മഹാമാരിക്കൊപ്പം ഭീഷണിയായി വര്‍ണ്ണവിവേചനവും
By ഡെന്നി തോമസ് വട്ടക്കുന്നേൽ | Published: 12th May 2020 01:58 PM |

യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ നാടുകളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കോവിഡ് വ്യാപന കാലത്ത് വര്‍ണ്ണവിവേചനം കൂടുതല്‍ ശക്തിപ്രാപിക്കുന്നുവെന്നാണ്. ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം തന്റെ വെള്ളത്തൊലിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രാകൃതമായ വിവേചനമുഖം വര്‍ണ്ണവിവേചനവാദികള്‍ പുറത്തിറക്കാറുള്ളതുകൊണ്ട് കോവിഡ് വ്യാപനക്കാലത്തും അവര്‍ സംശയത്തിന്റെ നിഴലിലാണ്. വര്‍ണവിവേചനത്തെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതും.

Read more