എന്റെ മൂന്നാമത്തെ പുസ്തകമായ കോവിഡ് എന്ത്? എന്തുകൊണ്ട്? 2021 ഫെബ്രുവരി 5 വെള്ളിയാഴ്ച എറണാകുളം ബി ടി എച്ചിൽ പ്രകാശനം ചെയ്യുകയാണ്. കോവിഡിനെക്കുറിച്ച് മലയാളത്തിലിറങ്ങുന്ന ആദ്യപുസ്തകമാണിത്. എഴുത്തിന്റെ വഴിയിൽ എനിക്ക് എല്ലാ പ്രോത്സാഹനവും തന്നുകൊണ്ടിരിക്കുന്ന ഏവരെയും പ്രകാശന കർമ്മത്തിനു ഞാൻ സന്തോഷപൂർവം ക്ഷണിക്കുന്നു .