ഞാൻ ഗാഡ്ഗിൽ റിപ്പോർട്ടിനെ പൂർണമായും അനുകൂലിക്കുന്ന ആളാണ്. അതേ രൂപത്തിൽ തന്നെ നടപ്പാക്കണമായിരുന്നു എന്നും വിശ്വസിക്കുന്നു. ഇപ്പോൾ കേന്ദ്രം തയ്യാറാക്കിയിട്ടുള്ള ഡ്രാഫ്റ്റ് അത്യന്തം അപകടകരമാണ്. അത് പരിധി വിട്ട പരിസ്ഥിതി നാശത്തിന് ഇടയാക്കും. പ്രകൃതി ചൂഷണത്തിന് വഴി തുറക്കും. ലോകം മുഴുവൻ പ്രകൃതിയിൻമേലുള്ള ഈ അമിത ചൂഷണം കാണാം.
അതിന്റെ തിക്ത ഫലങ്ങൾ നമ്മളിപ്പോൾ നേരിട്ട് അനുഭവിക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിലുണ്ടായ സംഭവങ്ങൾ നോക്കിയാൽ ഇത് ബോധ്യമാകും.

Read more