എന്റെ അക്ഷര കൈയ്യൊപ്പായ
ഞങ്ങൾ അഭായാർത്ഥികൾ എന്ന പുസ്തകത്തിന്റെ അറബി പതിപ്പിന്റെ പ്രകാശന കർമ്മം അക്ഷരോത്സവമായ ഷാർജ അന്താരഷ്ട പുസ്തകോത്സവ വേദിയിൽ ഈ മാസം എട്ടാം തിയ്യതി വൈകുന്നേരം 8.30 pm നു നടക്കുന്നു.
അഭയാർത്ഥികളുടെ അറിയപ്പെടാത്ത ജീവിതം തുറന്നുകാട്ടുന്ന ഈ പുസ്തകം ലോകശ്രദ്ധ നേടുന്നതിൽ അതിയായ സന്തോഷം ഉണ്ട്. എഴുത്തിന്റെ വഴിയിൽ എനിക്ക് പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന ഏവരെയും ഈ ചടങ്ങിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു… അനുഗ്രഹവും പ്രാര്‍ത്ഥനയും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…